ഒരിക്കല്‍ ഇളം പച്ച നിറമായിരുന്ന ചുമര്‍ച്ചായം ജീര്‍ണിച്ച് അടര്‍ന്നു തുടങ്ങിയിരിക്കുന്നു...ദ്രവിച്ച് തൂങ്ങിയ ജനല്‍് പാളിയിലൂടെ ഇരുട്ടിനോട് യുദ്ധം ചെയ്ത് വെളിച്ചത്തിന്റെ നേര്‍ത്ത രേഖകള്‍...പുറത്തെ ഗുല്‍ മോഹാര്‍ തലപ്പുകളെ തഴുകി ഒരു കാറ്റ് കടന്നു പോയി... ചുറ്റും വ്യാപിച്ചിരുന്ന ഇരുട്ടിനോട് അപ്പൊഴേക്കും കണ്ണുകള്‍ പഴകിയിരുന്നു...കയര്‍ത്തുമ്പില്‍ തൂങ്ങിയാടുന്ന രൂപത്തിന് എന്റെ അതേ മുഖച്ഛായ...വശതേക്ക് ഒടിഞ്ഞ് വീണ കഴുത്തില്‍ ഇരുട്ടിലും തിളങ്ങുന്ന തിരുപതി ലോക്കറ്റ്...തുറിച്ച് പൊന്തിയ കണ്ണുകളില്‍ എവിടെയോ ഒരു ഉന്മാദിനിയുടെ അഹാങ്കാരം...വെള്ള കസവ് സാരിയുടെ ഒരറ്റം കുരുക്കില്‍ ഞെരിഞ്ഞമര്‍ന്നിരിക്കുന്നു...ഭീതിയാണൊ എന്നറിയില്ല ഞാന്‍ ഇപ്പൊള്‍ വല്ലാതെ വിയര്‍ക്കുന്നുണ്ട്...അകലെയെവിടെയോ ഒരു പല്ലി നിര്‍ത്താതെ ചിലയ്ക്കുന്നു.
ചിരിച്ച നാളുകളായിരുന്നു ചെറുപ്പതിലേറെയും...മുത്തശ്ശിയും മാമ്പൂവും മണക്കുന്ന ബാല്യകാലം. ഏറെയും മറന്ന ആ നാളുകളില്‍ നിന്നും ബാക്കിയുള്ളത് ഇനിയും മായാന്‍ കൂട്ടാക്കാത്ത കുറച്ചോര്‍മ്മകള്‍ മാത്രം....താണ്ടിയ വഴികളില്‍ എവിടെ നിന്നൊ കൂടെ കൂടിയ ഒരു കുന്നി കുരുവും...
Tuesday, May 20, 2008
Thursday, May 8, 2008
പഠിച്ച ബ്രിട്ടീഷ് സ്കൂളിലെ നിറഞ്ഞ ക്ലാസ്സ് മുറികളില്‍ ഒറ്റപെട്ടപ്പോള്‍ നോട്ട് ബുക്കില്‍് അങ്ങിങ്ങായി കുറിച്ചിട്ട വരികളില്‍ സാഹിത്യം കണ്ടു തുടങ്ങിയതെന്നനെന്നോര്‍മ്മയില്ല...
സൃഷ്ടിയുടെ വേദന ...അതെന്തുമാകട്ടെ ...കാരണമറിയാത്ത ഒരു അര്ദ്ധവിരാമാതിനു മുന്നില്‍ ഇന്നെന്റെ വാക്കുകള്‍ പകച്ചു നില്‍്ക്കുന്നു
ചേര്‍ത്ത് വായിക്കാന്‍ സുഖമുള്ള രണ്ടു പേരുകള്‍ എന്നതിനപ്പുറം ഒന്നുമായിരുന്നില്ല അവന്‍,ഇന്നലെ വരെ... റെസ്റ്റോറെന്റ്റിലെ മേശയില്‍ നേരത്തെ ആരോ ബാക്കിവച്ചു പോയ തണുത്ത കാപ്പി ഗ്ലാസ്സിനിരുവശവും ഇരിക്കവേ അവന്‍ പറഞ്ഞ വാക്കുകള്‍ക്ക് ഒരു anonymity യുടെ ബലത്തില്‍് ബ്ലോഗില്‍ പണ്ടെന്നോ ഞാന്‍ കുത്തി കുറിച്ച വരികളുമായി സാമ്യം തോന്നി...ആഗ്രഹിച്ചതാണ് ഒരുപാട്...എന്നാലിപ്പോള്‍...വേണമെന്നോ വേണ്ടെന്നോ തോന്നുന്നില്ല

Friday, May 2, 2008
തൂലികതുമ്പിലൂടൊഴുകി പടരുന്ന വാക്കുകളില്‍ നിറം മങ്ങിയ ഇന്നലകളാണ്`
വിരാമമില്ലെന്നു തീരുമാനിച്ച യാത്രയ്ക്കൊരുങ്ങവേ പിന്‍വിളികള്‍ വെറും തൊന്നലുകളാകുന്നു...
പാടിപ്പതിഞ്ഞ പാട്ടുകളില്‍ മറവിയുടെ ജാലവിദ്യകള്‍
പുസ്തകത്താളുകളില്‍ എവിടെയോ ഒളിപ്പിച്ച മയില്‍പീലിയില്‍ കാലം കരണ്ട മുറിപാടുകള്‍
മാറാല മൂടിയ സ്മരണകളില്‍ ഈ നിലാവും നരിച്ചീറുകളും മായാതെ...
കാഴ്ച്ചകളെല്ലാം കാണരുതെന്നും കണുന്നതെല്ലാം പറയരുതെന്നും
പഠിപ്പിച്ച ജീവിതത്തില്‍ ഇന്നി ഞാനും കുറച്ച്` ഇരുണ്ട ചിന്തകളും

Thursday, May 1, 2008
പദനിസ്വനം...
ഇടക്കിടെ വീശുന്ന വയല്‍ കാറ്റില്‍ ഭിത്തിയിലെ കലെണ്ടര്‍ ആടികൊണ്ടിരുന്നു...പുറത്തു അങ്ങിങ്ങായി കേള്‍ക്കുന്ന ഇലയനക്കങ്ങള്‍...ചുറ്റും കുമിഞ്ഞു കൂടുന്ന ഇരുട്ടില്‍ പറന്നകലുന്ന ഒരു മിന്നാമിനുങ്ങും...പഞ്ഞിമെത്തയുടെ പതുപതുപ്പിലും ദേഹത്ത് ആങ്ങിങ്ങായി അസ്വസ്തതകള്‍...അടഞ്ഞ കണ്ണുകള്‍ക്കുമുന്നില്‍ ഇടതടവില്ലതെ തെളിയുന്ന ചിത്രങ്ങള്‍…തിരക്കിട്ടു കടന്നു പോയ ഒരു തീവണ്ടി...മഞ്ഞ വിളക്കുകള്‍ക്കടിയില്‍ തിങ്ങി നിറഞ്ഞ കംപാര്‍ട്ട്മെന്റുകളില്‍ നിന്നും എത്രയെത്ര ചിന്തകള്‍ വമിക്കുന്നുണ്ടാകാം?ചിന്തകള്‍ക്ക് വേഗതയേറുന്നു...കണ്ണില്‍ കണ്ടതും കാണാതെപോയതുമായ ഒരായിരം വര്‍ണ്ണങ്ങള്‍...ഓടി തളര്‍ന്നിട്ടാവണം ചിത്രങ്ങള്‍ തമ്മില്‍ ഇപ്പൊള്‍ നിമിഷങ്ങളുടെ അകലമുണ്ട് ...കുറ്റിത്താടിയും കണ്ണാടിയുമുള്ള ഈ മുഖം ആദ്യമായി കണ്‍മുന്നില്‍ തെളിഞ്ഞിട്ടിപ്പൊള്‍ മണികൂറുകള്‍ ആയികാണണം... മനസ്സില്‍ കാലങ്ങളായി കൊറിയിട്ട മുഖങ്ങളുമായി സാമ്യം തോന്നുന്നില്ല...എന്നിരുന്നാലും വ്യക്തമാകാന്‍ കൂട്ടാക്കത്ത ഒരു പരിചയം .ശ്വാസം മുട്ടിക്കുന്ന നഗരത്തിരക്കുകള്‍കിടയില്‍ എപ്പോഴോ കണ്ണില്‍ പെട്ട ഒരാള്‍ ആയിരിക്കാം….. വര്‍ഷങ്ങള്‍ക്കപ്പുറം കണ്ടുമുട്ടിയേക്കവുന്ന ഒരു പരിചയകാരനെ നക്ഷത്രങ്ങള്‍ മുന്‍കൂട്ടി കാണിച്ച് തന്നതാകാം..അറിയില്ല...അറിയണമെന്നുമില്ല...ഇനിയും കനിയാത്ത ഉറക്കത്തിനായി കാത്തിരിപ്പ് തുടരവേ പണ്ടെന്നോ കേട്ടു മറന്ന പാട്ടും കൂടെകൂടി...ആരും കൊതിക്കുന്നൊരാള്‍ വന്നു ചേരുമെന്നരോ സ്വകാര്യം പറഞ്ഞതാകാം പിന്നെയും പിന്നെയും ആരോ കിനാവിന്‍റ്റെ പടികടന്നെത്തുന്ന പദനിസ്വനം പടികടന്നെത്തുന്ന പദനിസ്വനം
Subscribe to:
Posts (Atom)
മറവിരോഗം
വർഷത്തിൽ ഒന്നെന്ന കണക്കിൽ ഇവിടെ വന്ന് നേർച്ചയിടുന്നതിനെ പറ്റി ഇന്ന് കുട്ടനോട് പറഞ്ഞപ്പോൾ അവന് ഭയങ്കര സന്തോഷം...സന്തോഷം പാടി തന്നു, "മറ...
-
സ്കൂള്‍ യുണിഫോമിനോട് എനിക്ക് പണ്ടേ പ്രിയം പോരാ ...വെള്ള ഷര്‍ട്ടും ,മറൂണ്‍ പാവാടയും,ഷൂസും ശ്വാസം മുട്ടിക്കാന്‍ മാത്രമായി ഒരു ടൈയും... ...
-
ഒരിക്കല്‍ ഇളം പച്ച നിറമായിരുന്ന ചുമര്‍ച്ചായം ജീര്‍ണിച്ച് അടര്‍ന്നു തുടങ്ങിയിരിക്കുന്നു...ദ്രവിച്ച് തൂങ്ങിയ ജനല്‍് പാളിയിലൂടെ ഇരുട്ടിനോട് യു...