Thursday, May 8, 2008

പഠിച്ച ബ്രിട്ടീഷ് സ്കൂളിലെ നിറഞ്ഞ ക്ലാസ്സ് മുറികളില്‍ ഒറ്റപെട്ടപ്പോള്‍ നോട്ട് ബുക്കില്‍് അങ്ങിങ്ങായി കുറിച്ചിട്ട വരികളില്‍ സാഹിത്യം കണ്ടു തുടങ്ങിയതെന്നനെന്നോര്‍മ്മയില്ല...
സൃഷ്ടിയുടെ വേദന ...അതെന്തുമാകട്ടെ ...കാരണമറിയാത്ത ഒരു അര്ദ്ധവിരാമാതിനു മുന്നില്‍ ഇന്നെന്റെ വാക്കുകള്‍ പകച്ചു നില്‍്ക്കുന്നു

ചേര്‍ത്ത് വായിക്കാന്‍ സുഖമുള്ള രണ്ടു പേരുകള്‍ എന്നതിനപ്പുറം ഒന്നുമായിരുന്നില്ല അവന്‍,ഇന്നലെ വരെ... റെസ്റ്റോറെന്റ്റിലെ മേശയില്‍ നേരത്തെ ആരോ ബാക്കിവച്ചു പോയ തണുത്ത കാപ്പി ഗ്ലാസ്സിനിരുവശവും ഇരിക്കവേ അവന്‍ പറഞ്ഞ വാക്കുകള്‍ക്ക് ഒരു anonymity യുടെ ബലത്തില്‍് ബ്ലോഗില്‍ പണ്ടെന്നോ ഞാന്‍ കുത്തി കുറിച്ച വരികളുമായി സാമ്യം തോന്നി...ആഗ്രഹിച്ചതാണ് ഒരുപാട്‌...എന്നാലിപ്പോള്‍...വേണമെന്നോ വേണ്ടെന്നോ തോന്നുന്നില്ല

2 comments:

CHANTHU said...

എന്തിനാ വലിയ മുഖവുരയൊക്കെ എഴുതൂ... എന്തും എഴുതൂ. എന്തിന്‌ പറയാന്‍ കൊള്ളില്ലാത്ത കാര്യം പോലും പറയാമല്ലൊ ഇവിടെ. മനുഷ്യസ്വഭാവങ്ങള്‍ക്കാരും വിലങ്ങിടില്ല ഇവിടെ. വൈവിദ്ധ്യങ്ങളല്ലെ അതിന്റെ രീതി. ചിലതൊന്നും ചിലര്‍ക്ക്‌ മനസ്സിലാവില്ലാന്നു മാത്രം. ഒന്നു പോലും മറ്റൊന്നു പോലല്ല. തുടരുക എഴുത്ത്‌....

നിരക്ഷരൻ said...

പോരട്ടേ ഇങ്ങോട്ട് :)

മറവിരോഗം

 വർഷത്തിൽ ഒന്നെന്ന കണക്കിൽ ഇവിടെ വന്ന് നേർച്ചയിടുന്നതിനെ പറ്റി ഇന്ന് കുട്ടനോട് പറഞ്ഞപ്പോൾ അവന് ഭയങ്കര സന്തോഷം...സന്തോഷം പാടി തന്നു, "മറ...