Monday, December 24, 2012

ഇനിയുമെത്ര ദില്ലികള്‍ ??

ചോര  മണക്കുന്നു ഈ പത്രത്താളുകളില്‍,
അങ്ങ് ദില്ലിയിലെ റോഡരുകില്‍ നീ ഒഴുക്കിയ ചോരയുടെ മണം.
നിന്‍റെ മുറിവുകളില്‍ ഇന്ന് ഞാനും പുരട്ടാം,
എന്റെ കണ്ണുനീരിന്‍റെ ഉപ്പ് .

നീറ്റലാല്‍ നീ പുളയുമ്പോള്‍ 
കാമ വെറി  പൂണ്ട നായ്ക്കള്‍ ഓരിയിടും 
ഭയന്നവ മാളങ്ങളില്‍ ഒളിക്കും 
നമുക്കവയെ കല്ലെറിയാം, 
നിന്നെ തീണ്ടിയ അവയുടെ നഖങ്ങള്‍ 
നമുക്ക് പിഴുത്  മാറ്റാം, 
തൂക്കിലേറ്റാം, ചുട്ട്  കൊല്ലാം. 

ഇരുട്ടിനെ ഇനി നീ ഭയക്കണ്ട; 
നിനക്കായ്‌  ഇതാ ഒരായിരം മെഴുതിരികള്‍. 

ഈ നാളങ്ങള്‍  ഒന്നാകട്ടെ...
തീ ജ്വാലയായ്  ഉയരട്ടെ... 
അതില്‍ ഇന്ത്യ  എരിയട്ടെ...
എരിഞ്ഞടങ്ങട്ടെ ...
ഒടുവില്‍ അഗ്നിശുധിയോടെ പുനര്‍ജ്ജനിക്കട്ടെ-
ഒരു നവ ഇന്ത്യ... 

മറവിരോഗം

 വർഷത്തിൽ ഒന്നെന്ന കണക്കിൽ ഇവിടെ വന്ന് നേർച്ചയിടുന്നതിനെ പറ്റി ഇന്ന് കുട്ടനോട് പറഞ്ഞപ്പോൾ അവന് ഭയങ്കര സന്തോഷം...സന്തോഷം പാടി തന്നു, "മറ...