ചോര മണക്കുന്നു ഈ പത്രത്താളുകളില്‍,
അങ്ങ് ദില്ലിയിലെ റോഡരുകില്‍ നീ ഒഴുക്കിയ ചോരയുടെ മണം.
നിന്റെ മുറിവുകളില്‍ ഇന്ന് ഞാനും പുരട്ടാം,
എന്റെ കണ്ണുനീരിന്റെ ഉപ്പ് .
നീറ്റലാല്‍ നീ പുളയുമ്പോള്‍
കാമ വെറി പൂണ്ട നായ്ക്കള്‍ ഓരിയിടും
ഭയന്നവ മാളങ്ങളില്‍ ഒളിക്കും
നമുക്കവയെ കല്ലെറിയാം,
നിന്നെ തീണ്ടിയ അവയുടെ നഖങ്ങള്‍
നമുക്ക് പിഴുത് മാറ്റാം,
തൂക്കിലേറ്റാം, ചുട്ട് കൊല്ലാം.
ഇരുട്ടിനെ ഇനി നീ ഭയക്കണ്ട;
നിനക്കായ് ഇതാ ഒരായിരം മെഴുതിരികള്‍.
ഈ നാളങ്ങള്‍ ഒന്നാകട്ടെ...
തീ ജ്വാലയായ് ഉയരട്ടെ...
അതില്‍ ഇന്ത്യ എരിയട്ടെ...
എരിഞ്ഞടങ്ങട്ടെ ...
ഒടുവില്‍ അഗ്നിശുധിയോടെ പുനര്ജ്ജനിക്കട്ടെ-
ഒരു നവ ഇന്ത്യ...
No comments:
Post a Comment