ഒരു കൊടുങ്കാറ്റത്ത് എത്തിപ്പിടിച്ചിട്ടും പിടികിട്ടാതെ മരത്തില്‍ നിന്നും അടര്‍ന്ന് പോയ ഒരു കരിയിലയാണ് ഞാന്‍...
നിര്‍ജ്ജീവമായ എന്റെ ഞരമ്പുകളില്‍ ഉറഞ്ഞ് കിടക്കുന്ന ദ്രാവകത്തെ ഞാന്‍ കാലം എന്ന് വിളിക്കട്ടെ....
പേര് കേട്ടാല്‍ ഓര്‍മ്മകള്‍ പരിചയം ഭാവിക്കാന്‍ മാത്രം അന്തസ്സില്ല എന്നെ പേറിയ മരത്തിന്.
രൂപവും ഗന്ധവും എന്നെ ഇന്നും ആ മരത്തോട് ബന്ധിപ്പിക്കുന്നു എങ്കിലും ഞാന്‍ ഇന്ന് ഏറെ ദൂരെയാണ് ....
ഇരുവശത്ത് നിന്നും എന്നെ അമര്‍ത്തുന്ന താളുകളിലെ അക്ഷരങ്ങളുടെ കറ എന്നില്‍ കാലത്തിന്റെ കഥ കുറിക്കുന്നു--ഇനി ഒരു മഴക്കാലതിനും എന്നില്‍ പച്ചപ്പ് നിറയ്ക്കനാവില്ല എന്ന ആമുഖത്തോടെ...
നിര്‍ജ്ജീവമായ എന്റെ ഞരമ്പുകളില്‍ ഉറഞ്ഞ് കിടക്കുന്ന ദ്രാവകത്തെ ഞാന്‍ കാലം എന്ന് വിളിക്കട്ടെ....
പേര് കേട്ടാല്‍ ഓര്‍മ്മകള്‍ പരിചയം ഭാവിക്കാന്‍ മാത്രം അന്തസ്സില്ല എന്നെ പേറിയ മരത്തിന്.
ഒരു ദേശാടനക്കിളിയുടെ കൊക്കില്‍ നിന്നും ഉതിര്‍ന്നു വീണ വിത്തില്‍ തുടങ്ങുന്നു എന്റെ താവഴി...
കാലം തെറ്റി പെയ്ത മഴയില്‍ കോലായിലെയ്ക്ക് പറന്നു വീണ എന്നെ ഒരു വൃദ്ധ ചിതലരിക്കുന്ന തന്റെ രാമായണത്തിലെ ആരണ്യ കാണ്ഠത്തിന് അടയാളമാക്കി ....പിന്നീടെപ്പോഴോ ജീര്‍ണ്ണിച്ച എന്റെ അസ്ഥികൂടത്തില്‍ കൌതുകം പൂണ്ട മറ്റൊരാള്‍ എന്നെ പുതുമയുള്ള താളുകള്‍ക്കിടയിലേക്ക് മാറ്റി...
ചിലപ്പോള്‍ ഞാന്‍ ആഗ്രഹിക്കാറുണ്ട്,എന്റെ മരത്തിലെ അനേകായിരം ഫലങ്ങളില്‍ ഒന്നായി ജനിച്ചിരുന്നുവെങ്കില്‍ എന്ന്....
വീണ്ടുമൊരു ദേശാടനക്കിളിയുടെ കൊക്കിലേറി മറ്റൊരു ദേശതെത്താന്‍...അവിടെ വീണഴുകി ഒരു വൃക്ഷതൈ ആയി പുനര്‍ജനിക്കാന്‍...
എങ്കില്‍ എന്റെ ഇലകള്‍ രാമായണത്തിന്റെ ഈരടികള്‍ ഉരുവിട്ടേനെ...
അവ വേര്‍ഡ്സ് വര്‍ത്ത് കവിതകള്‍ പാടിയേനെ...
2 comments:
ഇലയിലൂടെ ഒരു ജീവതത്തിന്റെ
ത്വര വരച്ചു കാട്ടുന്നുണ്ട് ..
ഞെട്ടട്ട് വീണിട്ടും , ഇന്നും ആ പഴയ
ഓര്‍മകളില്‍ ജീവിച്ച് .. ഇനിയുമൊരു
പൂക്കാലം കൊതിക്കുന്ന പുതുമ തേടുന്ന മനസ്സ് ..
"ഒരു ദേശാടന കിളിയുടെ കൊക്കിലേറീ
കാലന്തരങ്ങളൊളം പൊകുവാന്‍ ..നല്ല ചിന്ത അത് .."
വീണ്ടുമൊരു ജന്മം കൊതിക്കുന്നു , മണ്ണ് വിട്ട്
നാട് വിട്ട് ..ചിലത് ഈ മണ്ണില്‍ നോവാകുന്നുണ്ടല്ലെ ..!
aara paranje.. jju kunnikkuru aaannu... puram kattiyum, akam nalla veluppum... pinne kure madhuram ulla vellom ulla velya thenga alle ingalu:)
ineem ezhuthu.... best wishes...
Post a Comment