Wednesday, January 4, 2012

തയിര്‍ സാദവും പച്ചരിച്ചോറും നാവിന്‌  രുചി നശിപ്പിച്ചു തുടങ്ങുമ്പോള്‍ ഓടി ചെല്ലാന്‍ പുളിയില കാറ്റൊടുന്ന വലിയ ജനാലകള്‍ ഉള്ള ആ വീട് ഇനിയില്ലെന്ന തിരിച്ചറിവാണ്  ഈ ട്രെയിന്‍ യാത്ര...നാല് മാസങ്ങള്‍...അത് എനിക്ക് ചുറ്റും വരുത്തിയ മാറ്റങ്ങള്‍...മറന്ന  മുഖങ്ങള്‍...പുതിയ പരിചയങ്ങള്‍...ഒറ്റപ്പെടലിന്റെ ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍...സ്വയം ജന്മദിനം ആശംസിക്കുന്നതിന്റെ അനൌചിത്യത്തെ പറ്റി ഇപ്പോള്‍ ഓര്‍ക്കുന്നില്ല...

ഇഷ്ടമായിരുന്നു   അവിടം..ആട്ടിയ വെളിച്ചെണ്ണയുടെ മണമുള്ള മുറികള്‍, തണുത്ത റെഡ് ഒക്സൈട് തറകള്‍...മുറ്റത്തെ ചെമ്പരത്തി പന്തല്‍...പായല്‍ മൂടിയ മീന്‍ കുളം...
എല്ലാം അവിടെ തന്നെ ഉണ്ട്...ഇനി ഇല്ലാത്തത് ഞാനാണ്...കുളക്കരയില്‍ ഇനിയും നിശാഗന്ധികള്‍ പൂക്കും...മഴക്കാലത്ത്‌ ഇനിയും കര കവിഞ്ഞ് തോടോഴുകും...ഓര്‍മ്മകളെ തല്ക്കാലം മാറാലകള്‍ക്ക്  വിട്ടു കൊടുക്കുകയേ നിവര്‍ത്തിയുള്ളൂ ...
പറയാനുള്ളത് നിന്നോടാണ്...
നീ എന്നെ വേദനിപ്പിച്ച് അവശയാക്കുന്ന നിമിഷങ്ങളില്‍...ഇടവിട്ടും ആയാസപ്പെട്ടും വലിച്ചെടുക്കുന്ന ശ്വാസം പോരെന്നു വരുമ്പോള്‍...ഞാന്‍ മരിക്കുമ്പോള്‍, അത് പറയുന്നത് നിനക്കിഷ്ടമാവില്ലെന്നറിയാം എങ്കിലും, ഞാന്‍ മരിക്കുമ്പോള്‍...എനിക്ക്  അവിടെ ഉറങ്ങനാണിഷ്ടം...

3 comments:

Jidhu Jose said...

vayikkumbol kuttikkalathe orma varunnu

Anonymous said...

നന്ദി ജിധു...

റിനി ശബരി said...

എവിടെയോ നൊമ്പരത്തിന്റെ
മഴ ഉള്ളില്‍ നിറയുന്നുണ്ട് ..
വരികളില്‍ അതു വ്യക്തമാക്കാതേ
ഒളിപ്പിച്ച് വച്ചിരിക്കുന്നു ..
എങ്കിലും ഹൃത്തില്‍ പെയ്ത മഴയുടെ ചാലുകള്‍
മിഴികളിലും , വരികളിലും നനവ് പടര്‍ത്തുന്നുണ്ട് ..
നമ്മുക്ക് അന്യമായീ പൊകുന്ന ചിലതുണ്ട്
നമ്മുക്ക് സ്വന്തമെന്ന് കരുതുന്നതു പൊലും
അന്യമായീ നാം ഒറ്റപെടുന്ന നിമിഷങ്ങള്‍ ..
പഴമയുടെ ചിലതു നാവില്‍ തുമ്പിലും
മനസ്സിന്‍ കാമ്പിലും ഗൃഹാതുരത്വത്തിന്റേ
വേവ് നിറക്കുമ്പൊള്‍ എത്രത്തൊളം നാം
പിന്നോക്കം പോയാലും എത്തുവാനാകുമോ ..?
അന്നിന്റെ രുചിയും നിറവും സുഗന്ധവും ..
വേദനയുടെ കുഞ്ഞു കുഞ്ഞു തീനാമ്പുകളിലും
ഒരു സ്നേഹത്തിന്റേ സ്വാര്‍ത്ഥത ഉണ്ടെന്ന് കരുതുക..അപ്പൊള്‍ അതും ഒരു കുളിരുള്ള മഴയാകും..അല്ലാതെന്താണ് നമ്മേ കൊണ്ടാകുക .. അല്ലേ ? ഉള്ളില്‍ നിറച്ചു വച്ച നോവ് വരികളില്‍ മണക്കുന്നുണ്ട്..ഇനിയുമെഴുതുക.വരികള്‍ മഴ പൊലെ കുളിരേകട്ടെ ഉള്ളില്‍ ..

മറവിരോഗം

 വർഷത്തിൽ ഒന്നെന്ന കണക്കിൽ ഇവിടെ വന്ന് നേർച്ചയിടുന്നതിനെ പറ്റി ഇന്ന് കുട്ടനോട് പറഞ്ഞപ്പോൾ അവന് ഭയങ്കര സന്തോഷം...സന്തോഷം പാടി തന്നു, "മറ...