Friday, December 30, 2011

ഇന്ന് പെയ്ത മഴയില്‍...

മഴനാള്‍...നനഞ്ഞൊട്ടിയ ഇലതലപ്പുകള്‍ക്കിടയിലൂടെ  ഈ കൊല്ലത്തെ അവസാന സൂര്യന്‍...നൂല്‍മുറിയാതെ പെയ്യുന്ന മഴ നോക്കി നില്‍ക്കുമ്പോള്‍ ഇന്നത്തേക്ക് മാറ്റി വച്ച മറ്റെല്ലാം മറന്ന് പോകുന്നു...നാല് മഴക്കാലങ്ങള്‍ കഴിഞ്ഞു...ഒടുവില്‍ ഇന്ന് ആദ്യമായി മഴ നനയാന്‍ നീ കൂടെ ഉണ്ട് ....പണ്ടതേത് പോലാവില്ല...എങ്കിലും മഴ  മാറുന്നില്ലല്ലോ ..എല്ലാ മഴയ്ക്കും ഒരേ നനവല്ലേ...പുക പാറുന്ന ചായ കപ്പിനപ്പുറം ഇന്ന്  നീ എനിക്ക് അറിയാത്ത വിധത്തില്‍ മാറിയിരിക്കുന്നു...ഒരുമിച്ച് കണ്ട സ്വപ്നങ്ങളിലെ ലണ്ടന്‍ നഗരം...ഒടുവില്‍ ആ സ്വപ്നം നിനക്ക് മാത്രമായി വിട്ടു തന്ന് തിരിഞ്ഞു നടകുമ്പോള്‍ ഇത്തരത്തില്‍ ഒരു കൂടി കാഴ്ച്ച പ്രതീക്ഷിച്ചിരുന്നില്ല...
ഒരിക്കല്‍ നീ....വേണ്ട...മറന്നിരിക്കുന്നു ഞാനും പലതും...മുഴുവന്‍ മറക്കാന്‍ ഈ മഴ സമ്മതിച്ചെങ്കില്‍ ...

2 comments:

Jidhu Jose said...

Wow

I am really attracted to ur writings...i am going to read all ur posts now .
http://www.jidhusdiary.blogspot.com/
http://jidhujose.blogspot.com/
http://jidhu.blogspot.com/
http://poetricphotos.blogspot.com/

റിനി ശബരി said...

ഇന്നലെ പെയ്ത മഴ
തീര്‍ത്ത് പൊയ കുളിരിന്റേ
കണങ്ങള്‍ മനസ്സില്‍ നിറഞ്ഞ് നില്പ്പുണ്ട്
കൂടെ സ്നേഹമായ സാമിപ്യവും ..
മഴയും , ആ സ്പര്‍ശവും കൂടെയുണ്ടേല്‍
പിന്നെന്താണ് കൂടുതല്‍ ഈ ഭൂവില്‍ വര്‍ണ്ണാഭമാകുക
ആ പൂമുറ്റം നിറയേ പെയ്തു പൊയ ശേഷിപ്പുകള്‍
മിഴികളിലും മനസ്സിലും വേവു പടര്‍ത്തുന്നു
പുതിയ ഉദയം കാര്‍ന്ന് തിന്ന മഴ മേഘങ്ങള്‍
അകലേ ഈ മനസ്സിലേക്ക് പെയ്യാനുള്ള കോപ്പ് കൂട്ടുന്നുണ്ട് എങ്ങനെ പിരിയുവനാണീ മഴ കൊതിക്കും മനസ്സിനേ .പ്രണയാദ്രമെങ്കിലും ,ഒരു വേവിന്റെ നുള്ളു വരികളിലെവിടെയോ നനഞ്ഞ് കിടപ്പുണ്ട് .
നഷ്ടമായ രാത്രി മഴകളില്‍ മിഴിപെയ്ത്തിന്റെ
ചാലുകള്‍ മനസ്സിലും നിറയുന്നുണ്ട് .
എഴുതുക ഇനിയും ..ഇഷ്ടമായീ വരികള്‍..

മറവിരോഗം

 വർഷത്തിൽ ഒന്നെന്ന കണക്കിൽ ഇവിടെ വന്ന് നേർച്ചയിടുന്നതിനെ പറ്റി ഇന്ന് കുട്ടനോട് പറഞ്ഞപ്പോൾ അവന് ഭയങ്കര സന്തോഷം...സന്തോഷം പാടി തന്നു, "മറ...