മൂന്ന് വർഷം മുൻപ്, നാളെ കാണാമെന്ന് പറഞ്ഞ് പോയതാണ്.
ഇന്ന് മറവിയോട് യുദ്ധം ചെയ്ത്, വഴി കണ്ടുപിടിച്ച് ഇവിടെയെത്തിയപ്പോൾ, തീരെ പരിചയമില്ലാത്ത ആരെയോ കണ്ടത് പോലെ .
അന്ന് തിരിച്ച് വരുമെന്ന് തന്നെ കരുതിയാണ് യാത്ര പറഞ്ഞത്....എന്നാലിപ്പോൾ പണ്ട് എഴുതികൂട്ടിയതോന്നും ഞാനായിരുന്നില്ല എന്ന് ഉള്ളിൽ ഇരുന്നാരോ പറയുന്നു.
-ബുദ്ധിയും,ബോധവുമില്ലാത്ത ഒരു വിഡ്ഢി-
ഇപ്പോഴും അതൊക്കെ തന്നെയല്ലേ ??കൂടുതലായി എന്തറിയാം?
മൂന്ന് വർഷം കൊണ്ട് നാലഞ്ച് നഗരങ്ങൾ കണ്ടു....യാത്രകൾ ശീലമായി....ജീവിക്കാൻ അത്യാവശ്യമായ വസ്തുകൾ എന്തൊക്കെ എന്ന് കണ്ടെത്തി(യൊ ?)
ഒരുപാട് കാലം കൂടി കണ്ട ചങ്ങാതി കുശലം ചോദിച്ചു "ഇപ്പോഴുമുണ്ടോ എഴുത്തൊക്കെ ??"
"ഇല്ല സുഹൃത്തേ..."
"അതെന്തേ ?? "
" എഴുതാൻ ഇപ്പോൾ പ്രത്യേകിച്ച് സങ്കടങ്ങളൊന്നും ഇല്ല-പ്രിയപെട്ടവരാരും മരിച്ചിട്ടില്ല, നഷ്ടപ്പെടാൻ ഞാൻ ആരെയും പ്രണയിക്കുന്നില്ല (ഉണ്ടോ?)"
നിന്നെ ഞാൻ അത്രയേറെ മറന്ന് പോയിരിക്കുന്നു, ഓർത്തെടുക്കാൻ ദിവസങ്ങൾ വേണ്ടും വിധം.
ഇനിയൊരിക്കൽ മറന്നാൽ ഒരുപക്ഷെ എന്നെ ഇവിടെ കണ്ടേക്കില്ല; ഇവിടേക്കുള്ള താക്കോൽ നിന്റെ പേരാണ്...
No comments:
Post a Comment