ഒരിക്കല്‍ ഇളം പച്ച നിറമായിരുന്ന ചുമര്‍ച്ചായം ജീര്‍ണിച്ച് അടര്‍ന്നു തുടങ്ങിയിരിക്കുന്നു...ദ്രവിച്ച് തൂങ്ങിയ ജനല്് പാളിയിലൂടെ ഇരുട്ടിനോട് യുദ്ധം ചെയ്ത് വെളിച്ചത്തിന്റെ നേര്‍ത്ത രേഖകള്‍...പുറത്തെ ഗുല്‍ മോഹാര് തലപ്പുകളെ തഴുകി ഒരു കാറ്റ് കടന്നു പോയി... ചുറ്റും വ്യാപിച്ചിരുന്ന ഇരുട്ടിനോട് അപ്പൊഴേക്കും കണ്ണുകള്‍ പഴകിയിരുന്നു...കയര്‍ത്തുമ്പില്‍ തൂങ്ങിയാടുന്ന രൂപത്തിന് എന്റെ അതേ മുഖച്ഛായ...വശതേക്ക് ഒടിഞ്ഞ് വീണ കഴുത്തില്‍ ഇരുട്ടിലും തിളങ്ങുന്ന തിരുപതി ലോക്കറ്റ്...തുറിച്ച് പൊന്തിയ കണ്ണുകളില്‍ എവിടെയോ ഒരു ഉന്മാദിനിയുടെ അഹാങ്കാരം...വെള്ള കസവ് സാരിയുടെ ഒരറ്റം കുരുക്കില്‍ ഞെരിഞ്ഞമര്‍ന്നിരിക്കുന്നു...ഭീതിയാണൊ എന്നറിയില്ല ഞാന്‍ ഇപ്പൊള്‍ വല്ലാതെ വിയര്‍ക്കുന്നുണ്ട്...അകലെയെവിടെയോ ഒരു പല്ലി നിര്‍ത്താതെ ചിലയ്ക്കുന്നു.
ചിരിച്ച നാളുകളായിരുന്നു ചെറുപ്പതിലേറെയും...മുത്തശ്ശിയും മാമ്പൂവും മണക്കുന്ന ബാല്യകാലം. ഏറെയും മറന്ന ആ നാളുകളില്‍ നിന്നും ബാക്കിയുള്ളത് ഇനിയും മായാന്‍ കൂട്ടാക്കാത്ത കുറച്ചോര്‍മ്മകള്‍ മാത്രം....താണ്ടിയ വഴികളില്‍ എവിടെ നിന്നൊ കൂടെ കൂടിയ ഒരു കുന്നി കുരുവും...
Tuesday, May 20, 2008
Subscribe to:
Post Comments (Atom)
മറവിരോഗം
വർഷത്തിൽ ഒന്നെന്ന കണക്കിൽ ഇവിടെ വന്ന് നേർച്ചയിടുന്നതിനെ പറ്റി ഇന്ന് കുട്ടനോട് പറഞ്ഞപ്പോൾ അവന് ഭയങ്കര സന്തോഷം...സന്തോഷം പാടി തന്നു, "മറ...
-
സ്കൂള്‍ യുണിഫോമിനോട് എനിക്ക് പണ്ടേ പ്രിയം പോരാ ...വെള്ള ഷര്‍ട്ടും ,മറൂണ്‍ പാവാടയും,ഷൂസും ശ്വാസം മുട്ടിക്കാന്‍ മാത്രമായി ഒരു ടൈയും... ...
-
ഒരിക്കല്‍ ഇളം പച്ച നിറമായിരുന്ന ചുമര്‍ച്ചായം ജീര്‍ണിച്ച് അടര്‍ന്നു തുടങ്ങിയിരിക്കുന്നു...ദ്രവിച്ച് തൂങ്ങിയ ജനല്് പാളിയിലൂടെ ഇരുട്ടിനോട് യു...
8 comments:
Pedikkenda, thaan ottakkalla...
അതെ അകത്തുള്ള ഭയം അകലത്തുള്ള ഒച്ചയേ കേള്‍പ്പിക്കും..
(വല്ലാത്തെ സ്പര്‍ശിക്കുന്നു ഈ കുഞ്ഞുവരികള്‍)
നല്ല പേര്. പക്ഷേ കുന്നിക്കുരു എന്നല്ലേ എഴുതേണ്ടത് ?
നല്ല എഴുത്ത്, ആശംസകള്‍
നന്നായിട്ടുണ്ട്...
പേടിപ്പിച്ചു എന്നെ
പാവം പേടിച്ചുപ്
ഒയി..സില്ലി ഗേള്‍.:)
nice eniyum ezhutanam.... kodutal vayikanam enundu...
Post a Comment