ആദ്യം കാണുമ്പൊഴും ഇവിടം ഇങ്ങനെ തന്നെയായിരുന്നു- ഓളം വെട്ടുന്ന കായലും കടല്‍ കാക്കകളുടെ കാഹളവും.അന്നൊന്നും, പക്ഷെ നടന്ന വഴികള്‍ക്ക് അവസാനം കണ്ടിരുന്നില്ല...പല തിരക്കുകള്‍ക്കിടയില്‍ അളന്ന് തിട്ടപ്പെടുത്തിയ ഈ രണ്ട് മണികൂറുകള്‍ അതിന്റെ പരിസമാപ്ത്തിയിലെക്കടുകുമ്പൊള്‍ ഞങ്ങള്‍ പിരിയുകയാണ്. ഈ കഴിഞ്ഞ കാലമത്രയും ഇടയിലുണ്ടായിരുന്ന നാല് കിലോമീറ്റര്‍ അകലത്തെ വാക്കുകളും സ്വപ്നങ്ങളും കൊണ്ട് കുത്തി നിറച്ചതു പോലാവില്ല ഇനിയുള്ള നാലായിരം കിലോമീറ്ററുകള്‍. നേര്‍ച്ചയ്ക്കെന്നപോല്‍ കൈമാറുന്ന ഭംഗി വാക്കുകളെല്ലാം അനിവാര്യമായ ഈ അന്ത്യം വ്യക്തമാക്കുന്നത് പോലെ...
വായിച്ചറിഞ്ഞത് പോലെ പുല്‍നാമ്പിലെ മഞ്ഞ് തുള്ളിയില്‍ സൌന്ദര്യം കാണുന്ന കാലമല്ല പ്രണയം...പരസ്പരം പങ്കുവച്ച ആ അദ്രിശ്യ വിസ്മയത്തിന്റെ ഓര്‍മക്കായ് ഇനിയീ കഴിച്ച് തീര്‍ത്ത മിട്ടായി കവറുകളും...ചെരുപ്പില്‍ തടഞ്ഞ മണ്‍ത്തരികളും...പിന്നെ....പിന്നെ കുറച്ചേറെ ഓര്‍മ്മകളും.
ഉള്ളില്‍ ഉറഞ്ഞ് കൂടുന്ന നിര്‍വികാരതയിലെവിടെയോ ഉറക്കം നടിക്കുന്ന തേങ്ങലുകള്‍...
മറവിയില്‍ മുക്കിക്കൊല്ലന്‍ ആഗ്രഹിച്ച പലതും സമ്പന്നമാക്കുന്ന എന്റെ പകലുകളില്‍ ഇല്ലതെയാകുന്നത് ഇനി നീ മാത്രം...ആഗ്രഹിക്കാതെ വന്നുപെട്ടതാണിവിടെ...എങ്കിലും ഈ സായംസന്ധ്യയുടെ ഓര്‍മ്മയ്ക്കായ്...
1 comment:
കൊള്ളാം.
ക്രിത്യത = കൃത്യത ആണ് ശരി (kr^thyatha)
Post a Comment