മങ്ങിയ പച്ചപ്പും ,മെലിഞ്ഞ മേഘങ്ങളും, താഴ്വാരത്ത് പുക പൊങ്ങുന്ന മേല്‍കൂരകളും.ഈ പുലര്‍കാഴ്ച്ചയ്ക്ക് ഇത് നാലാം വയസ്സ്. ഒരായിരം ചായ കപ്പുകള്‍ കറ വീഴ്ത്തിയ ഈ ചാരുപടിയും, ഫിനൈല്‍ മണക്കുന്ന വരാന്തകളും....ഇനി ഏറിയാല്‍ ഇവിടെ നാല് മാസങ്ങള്‍ കൂടി. അത് കഴിഞ്ഞാല്‍ പോകാം. ഞാനറിയുന്ന ഒരു ലോകത്തേക്ക്, കരണമില്ലെങ്കിൽ കൂടി എന്നെ ന്യായീകരിക്കുന്ന ഒരു ലോകത്തേക്ക്. ഇക്കുറിയെങ്കിലും അവിടെ നിറങ്ങളുണ്ടാകട്ടെ....
ചിരിച്ച നാളുകളായിരുന്നു ചെറുപ്പതിലേറെയും...മുത്തശ്ശിയും മാമ്പൂവും മണക്കുന്ന ബാല്യകാലം. ഏറെയും മറന്ന ആ നാളുകളില് നിന്നും ബാക്കിയുള്ളത് ഇനിയും മായാന് കൂട്ടാക്കാത്ത കുറച്ചോര്മ്മകള് മാത്രം....താണ്ടിയ വഴികളില് എവിടെ നിന്നൊ കൂടെ കൂടിയ ഒരു കുന്നി കുരുവും...
Subscribe to:
Post Comments (Atom)
മറവിരോഗം
വർഷത്തിൽ ഒന്നെന്ന കണക്കിൽ ഇവിടെ വന്ന് നേർച്ചയിടുന്നതിനെ പറ്റി ഇന്ന് കുട്ടനോട് പറഞ്ഞപ്പോൾ അവന് ഭയങ്കര സന്തോഷം...സന്തോഷം പാടി തന്നു, "മറ...
-
സ്കൂള് യുണിഫോമിനോട് എനിക്ക് പണ്ടേ പ്രിയം പോരാ ...വെള്ള ഷര്ട്ടും ,മറൂണ് പാവാടയും,ഷൂസും ശ്വാസം മുട്ടിക്കാന് മാത്രമായി ഒരു ടൈയും... ...
-
ഒരിക്കല് ഇളം പച്ച നിറമായിരുന്ന ചുമര്ച്ചായം ജീര്ണിച്ച് അടര്ന്നു തുടങ്ങിയിരിക്കുന്നു...ദ്രവിച്ച് തൂങ്ങിയ ജനല്് പാളിയിലൂടെ ഇരുട്ടിനോട് യു...
No comments:
Post a Comment