ഒരു യാത്രയിലാണ് ...അത്ര മനോഹരമല്ലാത്ത ഒരു ബന്ധം പുതുക്കാന്‍ മനോഹരമയൊരിടത്തേക്ക് മനോഹരമായ യാത്ര....തീര്‍ത്തും അപ്രതീക്ഷിതമായി വന്ന ആ മെസ്സേജ് ഒന്ന് കൂടി ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു..."വിവാഹമാണ് നീ വരണം"...മൂന്നു വാക്കുകളില്‍ ഏഴു വര്‍ഷങ്ങളുടെ അപരിചിതത്വം...പോകാന്‍ തീരുമാനം എടുകേണ്ടി വന്നില്ല...പോകുമെന്ന് ഉറപ്പായിരുന്നു....റോഡിനിരുവശത്തായി ഇപ്പോള്‍ വെളുത്ത പൂഴിമണ്ണ് കാണാം...ആഡംബര കാറുകളുടെ നീണ്ട നിര എനിക്ക് വഴികാട്ടുന്നു...ആശംസകള്‍ പറഞ്ഞപ്പോള്‍ അവള്‍ ഭര്‍ത്താവിനോടായി പറഞ്ഞു "my best est friend , ഞാന്‍ പറഞ്ഞിട്ടില്ലേ,ആദി ?" ഉവ്വെന്ന് തലയാട്ടുമ്പോള്‍ അയാളുടെ കണ്ണുകള്‍ ഇല്ലെന്ന് ഉറക്കെയുറക്കെ പറഞ്ഞു...
മുന്നോട്ട് പോകാനാണ് തോന്നിയത്....കടലിനു സമാന്തരമായി കുറെ അധികം ദൂരം താണ്ടിയിരിക്കുന്നു...black and white ജീവിതത്തിന്റെ ഭംഗി കൊണ്ട് എന്നെ ഭ്രമിപ്പിച്ച രാജീവ്,നിനക്കിവിടം ഇഷ്ടപെടും...കതോര്‍ത്താല്‍ അകലത്തെവിടെയോ ഒരു ഇടിമുഴക്കം കേള്‍ക്കാം...എന്നിലെ ഭീരു ഉണരുന്നതിനു മുന്‍പ് പുറപെടട്ടെ...
4 comments:
:)
പ്രിയപ്പെട്ട കൂട്ടുകാരി,
നന്നായി എഴുതി! ആശംസകള്‍! വളരെ കുറച്ചു മാത്രമേ എഴുതുന്നുള്ളൂ,അല്ലെ?
എഴുതാനുള്ള കഴിവ് മുരടിപ്പിച്ചു കളയല്ലേ.
സസ്നേഹം,
അനു
aashamsakal.......... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE........
എന്തായാലും കൂട്ടുകാരി ഇപ്പോഴും ഓര്‍ക്കുന്നുണ്ടല്ലോ
Post a Comment