Wednesday, August 24, 2016















ഈ വഴി നേരേ നടന്നാൽ
കാലം മറന്നൊരു തുറമുഖം കാണാം
ഓട്ടം  നിലച്ച കപ്പലുകളും
കടൽക്കാക്കകളും  കാട്ടുത്താറാക്കൂട്ടങ്ങളും
പഴയൊരു പ്രളയത്തിൻ സ്മാരകങ്ങളും  കാണാം

അഴുകിയ പൊങ്ങുതടികളും
നിറമുള്ള കുപ്പിത്തുണ്ടുകളും
ഉരുളൻ കല്ലുകളും
പായലും പിന്നെ പലതും

ഇളകിയ  കല്ലുകൾക്കിടയിലൂടോടിക്കയറിയ
വള്ളികൾ കാണാം
പുഴയിലേക്കൊരു ചൂണ്ടയും നാട്ടി
വെയിൽ  കായുന്ന  നിക്കോളാസിനേയും

 ഓടി മറയുന്ന മുയൽക്കുഞ്ഞുങ്ങളും
കാറ്റിൽ പാറിപ്പറക്കുന്ന ഡാൻഡ്ലയൺ പൂക്കളും
അവശരായ കുറേ പൈൻ മരങ്ങളും
ദൂരെനിന്നും നടന്നടുക്കുന്ന നഗരവും കാണാം

No comments:

മറവിരോഗം

 വർഷത്തിൽ ഒന്നെന്ന കണക്കിൽ ഇവിടെ വന്ന് നേർച്ചയിടുന്നതിനെ പറ്റി ഇന്ന് കുട്ടനോട് പറഞ്ഞപ്പോൾ അവന് ഭയങ്കര സന്തോഷം...സന്തോഷം പാടി തന്നു, "മറ...